Asian Metro News

സോളാര്‍ തട്ടിപ്പ് കേസ്സ് വിധി : സരിത നായര്‍ക്ക് ആറു വര്‍ഷം കഠിനതടവ്

 Breaking News
  • കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ...
  • നഷ്ടമായതു ധീരനായ തൊഴിലാളിനേതാവിനെ .. കെ. റ്റി. യൂ. സി. (ബി ) ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു. കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു...
  • കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന...
  • അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ഡിജിപിയാക്കി തമിഴ്നാട് മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ...
  • പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്കൊവിഡും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധം കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സിഎസ്‌ഐആര്‍) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധംപ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.AB, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍പറയുന്നത്. ‘ഒ’ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്...

സോളാര്‍ തട്ടിപ്പ് കേസ്സ് വിധി : സരിത നായര്‍ക്ക് ആറു വര്‍ഷം കഠിനതടവ്

സോളാര്‍ തട്ടിപ്പ് കേസ്സ് വിധി  : സരിത നായര്‍ക്ക് ആറു വര്‍ഷം കഠിനതടവ്
April 27
10:53 2021

കോഴിക്കോട് : സോളാർതട്ടിപ്പുമായി ബന്ധപ്പെട്ടു കോഴിക്കോട്ടെ കേസിൽ രണ്ടാം പ്രതി സരിത എസ് നായര്‍ക്ക് ആറു വര്‍ഷം കഠിനതടവ്. തടവുശിക്ഷ കൂടാതെ സരിതക്ക് 30,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട‌് മൂന്നാം ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസേ്ട്രറ്റ് കെ. നിമ്മിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍റെ ശിക്ഷ പിന്നീട് വിധിക്കാനായി മാറ്റി.ശിക്ഷാനിയമം 419 (വഞ്ചന), 471 (രേഖകളില്‍ കൃത്രിമം), 406 (വിശ്വാസ വഞ്ചന), 402 (സാധനങ്ങള്‍ നല്‍കാമെന്നേറ്റ് വഞ്ചിക്കല്‍) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. രാവിലെ രണ്ട് പ്രതികള്‍ക്കെതിരെയും കുറ്റങ്ങള്‍ തെളിഞ്ഞതായി കണ്ടെത്തിയ കോടതി, കേസിലെ മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടിരുന്നു. സംസ്ഥാനത്ത് സോളാര്‍ തട്ടിപ്പ് പരമ്ബരയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. നേരത്തേ വിധിപറയാന്‍ വച്ച കേസില്‍ വിവിധ ദിവസങ്ങളില്‍ ഹാജരാവാത്തതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാന്‍റിലായ സരിതയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബിജു രാധാകൃഷ്ണന് വേണ്ടി ഇന്ന് അഭിഭാഷകന്‍ അവധിയപേക്ഷ നല്‍കി. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജെഫ്രി ജോര്‍ജ് ജോസഫും ബിജു രാധാകൃഷ‌്ണന‌് വേണ്ടി അഡ്വ. പ്രദീപ‌്കുമാറും സരിതക്ക് വേണ്ടി അഡ്വ. പ്രേംലാലും ഹാജരായി.രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നിരപരാധിയാണെന്നും സരിത കോടതിയില്‍ പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. സോളാര്‍ കമ്ബനിയുടെ രണ്ടാമത്തെ ഡയറക്ടര്‍ മാത്രമാണ്. കമ്ബനിയുടെ ഒന്നാമത്തെ ഡയറക്ടറും ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്നാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും സരിത ചൂണ്ടിക്കാട്ടിയിരുന്നു.2012ലാണ് സരിത നായര്‍ അടക്കമുള്ള മൂന്നു പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. നടക്കാവ‌് സെന്‍റ് വിന്‍സെന്‍റ് കോളനി ‘ഫജര്‍’ ഹൗസില്‍ അബ്​ദുല്‍ മജീദി​ന്‍റെ വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ നല്‍കാമെന്ന‌് പറഞ്ഞ‌് 42.7 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ‌് കേസ‌്. കൂടാതെ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ സോളാര്‍ കമ്ബനിയുടെ ബിസിനസ് പങ്കാളിയാക്കാമെന്നും പ്രതികള്‍ വാഗ്ദാനം ചെയ്തെന്നാണ് പരാതി. ലക്ഷ്മി നായര്‍, ആര്‍.ബി. നായര്‍ എന്നീ പേരിലാണ് സരിത നായരും ബിജു രാധാകൃഷ്ണനും അബ്ദുല്‍ മജീദിനെ സമീപിച്ചത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment