വാഷിംഗ്ടണ്‍: ആഗോളതലത്തിൽ അതിരൂക്ഷമാകുന്ന കൊറോണ വ്യാപനത്തെ തടയാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ചു നിന്നെ മതിയാവൂവെന്ന് അമേരിക്കയുടെ സര്ജ്ജന് ജനറല്‍. വിവേക് മൂര്‍ത്തിയാണ് ലോകരാജ്യങ്ങളെല്ലാം ഒരുമിക്കണമെന്ന് അടിയന്തിര ആവശ്യം അറിയിച്ചത്. ഇന്ത്യക്കു വേണ്ട സഹായങ്ങൾ നല്കാൻ തീരുമാനിച്ചതിനു പിന്നാലെ വിവേകിന്റെ ആഹ്വനം വന്നത്. കൊറോണ പ്രതിരോധത്തിനായി ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ബുദ്ധിമുട്ടുകളാണ് വിവേക് മൂര്‍ത്തി ചൂണ്ടിക്കാട്ടിയത്. ‘ഇന്ത്യക്ക് നിലവിലെ കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഓക്സിജനും മരുന്നുകളും എത്തിക്കാന്‍ തീരുമാനം എടുത്തുകഴിഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ ബുദ്ധിമുട്ടുന്നതും. പലര്ക്കുമുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങളും ഏറെ വേദനിപ്പിക്കുന്നു. ഈ മഹാമാരിയുടെ രണ്ടാം വരവിനെ എല്ലാവരും കൂട്ടമായി പ്രതിരോധിക്കുക മാത്രമാണ് പ്രതിവിധി’ വിവേക് മൂര്‍ത്തി ട്വീറ്റ് ചെയ്തു.