Asian Metro News

കൊവിഡ് തടയാന്‍ ആശുപത്രിയില്‍ പോയി കുത്തിവയ്‌പ്പെടുക്കുന്ന ബുദ്ധിമുട്ടില്ല, ഫൈസറിന്റെ വീട്ടിലിരുന്ന് കഴിക്കാവുന്ന ഗുളിക പരീക്ഷണ ഘട്ടത്തില്‍

 Breaking News
  • കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ...
  • നഷ്ടമായതു ധീരനായ തൊഴിലാളിനേതാവിനെ .. കെ. റ്റി. യൂ. സി. (ബി ) ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു. കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു...
  • കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന...
  • അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ഡിജിപിയാക്കി തമിഴ്നാട് മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ...
  • പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്കൊവിഡും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധം കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സിഎസ്‌ഐആര്‍) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധംപ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.AB, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍പറയുന്നത്. ‘ഒ’ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്...

കൊവിഡ് തടയാന്‍ ആശുപത്രിയില്‍ പോയി കുത്തിവയ്‌പ്പെടുക്കുന്ന ബുദ്ധിമുട്ടില്ല, ഫൈസറിന്റെ വീട്ടിലിരുന്ന് കഴിക്കാവുന്ന ഗുളിക പരീക്ഷണ ഘട്ടത്തില്‍

കൊവിഡ് തടയാന്‍ ആശുപത്രിയില്‍ പോയി കുത്തിവയ്‌പ്പെടുക്കുന്ന ബുദ്ധിമുട്ടില്ല, ഫൈസറിന്റെ വീട്ടിലിരുന്ന് കഴിക്കാവുന്ന ഗുളിക പരീക്ഷണ ഘട്ടത്തില്‍
April 26
08:55 2021

ലണ്ടന്‍: കൊവിഡ് ഭേദമാക്കാന്‍ ഗുളിക കഴിച്ചാല്‍ മതിയെങ്കില്‍ പിന്നെ കുത്തിവയ്‌പ്പെടുക്കാന്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ലല്ലോ? അത്തരം ഒരു സാഹചര്യം ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ച മരുന്ന് കമ്ബനികളിലൊന്നായ ഫൈസര്‍ ഇപ്പോള്‍ കൊവിഡിന് ഫലപ്രദമായ ആന്റി വൈറല്‍ ഗുളിക വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം തന്നെ ഇതു സാദ്ധ്യമാകുമെന്നാണ് ഫൈസര്‍ കമ്ബനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അമേരിക്കയിലും ബല്‍ജിയത്തിലും ഉള്ള ഫൈസറിന്റെ നിര്‍മാണ യൂണിറ്റുകളില്‍ ഇതിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണ്. ഇരുപതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് ഫൈസറിന്റെ ഗുളികയുടെ പരീക്ഷണം നടക്കുന്നത്. മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു പരീക്ഷണം. കൊവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തില്‍ തന്നെ വാക്‌സിനൊപ്പം ഗുളികയ്ക്കായുള്ള പരീക്ഷവും ഫൈസര്‍ തുടങ്ങിയിരുന്നുവെന്ന് ഡയറക്ടര്‍ ഡാഫി ഓവന്‍ അറിയിച്ചു. മരുന്ന് പാര്‍ശ്വഫലം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കന്‍ കമ്ബനിയായ ഫൈസറും ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബൈയോണ്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച കൊവിഡ് വാക്‌സിനാണ് അമേരിക്കയില്‍ ആദ്യമായി അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment