കോവിഡ് വാക്സിൻ സൗജ്യന്യമായി നൽകേണ്ടതില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ. പി അബ്ദുള്ളക്കുട്ടി. ഇക്കാര്യത്തിൽ നാം പുനരാലോചന നടത്തേണ്ട സമയമായെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘പിണറായി സഖാവെ, രണ്ടു ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താൽകാലി അധിപനാണ് താങ്കൾ. കൈയ്യടികിട്ടാൻ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിർത്തി പോകൂ സാർ’- എ. പി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
കോവിഡ് വാക്സിൻ സൗജന്യമായി നൽകണം ഇതാണെല്ലൊ പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്! ഇതിനോട് വിയോജിപ്പോടെയാണ് ഈ കുറിപ്പ്മുമ്പ് ഞാൻ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ… ഡോ: മൻമോഹൻ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ പാർലിമെന്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.” കുക്കിംങ്ങ് ഗ്യാസ് സബ്സിഡി എല്ലാവർക്കും നൽകേണ്ടതുണ്ടോ? പാവങ്ങളിൽ പാവങ്ങൾക്ക് മാത്രം നൽകിയാൽ പോരെ …ഇന്നത്തെ സബ്സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിർളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നർക്കും മധ്യവർഗ്ഗത്തിനും, സൗജന്യം നൽകുന്നതാണ് ഇത് തിരുത്തേണ്ടതല്ലെ?” ഈ ചോദ്യത്തോട് ഇന്ത്യൻ രാഷ്ട്രീയം ശരിയായി അന്ന് പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാർ മിണ്ടിയില്ല എന്നാൽ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സർക്കാർ അവതരിച്ചു. അദ്ദേഹം ആ എക്ണോമിസ്റ്റിന് മറുപടി നൽകി. അതാണ് BJP സർക്കാറിന്റെ ഉജ്ജ്വൽ യോജന പദ്ധതി. അതുവഴി പാപങ്ങളിൽ പാവങ്ങൾക്ക് കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നൽകിതുടങ്ങി… 10 കോടിയലധികം കുടുംബങ്ങൾക്ക് ആനുകൂല്യം കിട്ടി കഴിഞ്ഞു. സമ്പന്നർക്ക് പഴയത് പോലെ സബ് സിഡി ഇന്നില്ല.എത്ര ധീരമായ മോദിടച്ചുള്ള സാമ്പത്തികശാസ്ത്രം ഇന്ത്യയിലെ ഓയിൽ കമ്പനികൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുക്കാൻ ഇടത്തരക്കാർ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്.ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത് എന്റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളിൽതട്ടി പറയട്ടെ ഞങ്ങൾ സബ്സിഡിക്ക് അർഹരല്ലഎന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇക്കുറി കോവിഡ് വാക്സിൻ എടുത്തതും സൗജ്യമായിട്ടല്ല. ഇത് നിലപാട് തന്നെയാണ്..