എഴുകോൺ : എഴുകോൺ വില്ലേജിൽ ചിറ്റാകോട് മുറിയിൽ ഗവ.എൽപി.എസ് ന് സമീപം വിഷ്ണു വിലാസം വീട്ടിൽ വിഷ്ണുലാലിന്റെ ഭാര്യ 28 വയസുള്ള അഞ്ജനയേയും കാമുകനായ ഇളമ്പള്ളൂർ വില്ലേജിൽ പെരുമ്പുഴ മുറിയിൽ മുണ്ടക്കൽ കനാൽ ജംക്ഷന് സമീപം സംഗീത് ഭവനിൽ 27 വയസുള്ള സംഗീതിനേയും പ്രായപൂർത്തിയാകാത്ത 9 വയസുള്ള മകനെ ഉപേക്ഷിച്ച് കടന്നതിന്റെ പേരിൽ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
