പാലക്കാട്: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 24നു പാലക്കാട് ജില്ലയിലെത്തും.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തിൽ നടത്തുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുമെന്നു പാർട്ടി നേതൃത്വത്തിനു വിവരം ലഭിച്ചു.