കൊട്ടാരക്കര ഈയം കുന്നിൽ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. കാർ യാത്രികനായ സദാനന്ദപുരം സ്വദേശി മോനച്ചനാണ് മരിച്ചത്.കാറിൽ കൂടെ ഉണ്ടായിരുന്ന മൂന്നു പേരെയും ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
