പാലക്കാട്: ഇന്നലെ അർധരാത്രി BPL കൂട്ടുപാതയിൽ സ്വകാര്യ ലോഡ്ജിൽ പണം വെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന 18 അംഗ സംഘത്തെ ഡാൻസാഫ് സ്ക്വാഡും , കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി.
ചീട്ടുകളി സംഘത്തിൽ നിന്നും മൂന്നു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ [ 3,62,000 ] പോലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ കസബ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. മലപ്പുറം, പാലക്കാട്, പിരായിരി, ഒറ്റപ്പാലം, കോങ്ങാട് സ്വദേശി സ്വദേശികളാണ് പ്രതികൾ.
പാലക്കാട് ജില്ലാ പോലീസ് മേധാവിR. വിശ്വനാഥ് IPS നു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പാലക്കാട് DySP V.K. രാജു, നർകോട്ടിക് സെൽ DySP C.D. ശ്രീനിവാസൻ എന്നിവരുടെ നിർദ്ദേശത്തെത്തുടർന്ന് കസബ സബ് ഇൻസ്പെക്ടർ സദാശിവൻ , SCPO അജീഷ്, ഹോം ഗാർഡ് മുരളീധരൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ T.R. സുനിൽ കുമാർ, റഹിം മുത്തു, സൂരജ് ബാബു, K. അഹമ്മദ് കബീർ, K. ദിലീപ്, R. രാജീദ് എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.