നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദീഖും ട്വൻറി-20യിൽ

March 08
11:31
2021
കൊച്ചി: സിനിമ നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദീഖും ട്വൻറി-20യിൽ ചേർന്നു. ട്വൻറി-20ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്ന ശ്രീനിവാസൻ, കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വൻറി-20 മോഡലെന്നും അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. ബി.ജെ.പിയിൽ ചേർന്ന ഇ. ശ്രീധരനും ജേക്കബ് തോമസും ട്വൻറി-20യിലേക്ക് വരണമെന്നാണ് തൻറെ ആഗ്രഹമെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.
അഞ്ചുപേരുടെ സ്ഥാനാർഥി പട്ടിക ട്വൻറി-20 പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയർമാനായി ഉപദേശക സമിതി നിലവിൽ വന്നു. ശ്രീനിവാസൻ, സിദ്ദീഖ്, ലക്ഷ്മി മേനോൻ, ഡോ. വിജയൻ, അനിത ഇന്ദിര ബായ്, ഡോ. ഷാജൻ കുര്യാക്കോസ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.
There are no comments at the moment, do you want to add one?
Write a comment