കൊച്ചി: ലാവ്ലിൻ കേസിൽ പരാതിക്കാരനായ ടി.പി. നന്ദകുമാർ എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റിന് മുമ്പാകെ ഹാജരായി. ലാവ്ലിൻ അഴിമതിയിൽ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കൈക്കൂലിയായി കോടികൾ ലഭിച്ചിട്ടുണ്ടെന്നാണ് നന്ദകുമാറിന്റെ ആരോപണത്തിൽ പറയുന്നത്. ഇയാളുടെ മൊഴി പരിശോധിച്ച ശേഷം മാത്രമേ കേസ് എടുക്കേണ്ടത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് തീരുമാനം എടുക്കൂ.
ചട്ടങ്ങൾ മറികടന്ന് കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ ഇതിലൂടെ കോടികൾ കൈക്കൂലിയായി നേടിയെന്നും 2006ലാണ് നന്ദകുമാർ പരാതി നൽകിയത്.