സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിക്കപ്പെടുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സേവനത്തില്‍ വിരമിച്ച പോലീസ്/സൈനിക/അര്‍ദ്ധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, 18 വയസ്സ് പൂര്‍ത്തീകരിച്ച മുന്‍ സ്റ്റുഡന്റ് പോലീസ് / എന്‍.സി.സി കേഡറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ, സേവന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ മുന്‍പാകെ 07.03.2021 തീയതിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.
