പാലക്കാട് : സെപരാൻസ എന്ന ഇറ്റാലിയൻ വാക്കിന് പ്രത്യാശ എന്നാണ് അർത്ഥം. പ്രത്യാശയുടെ ചില തുരുത്തുകൾ സൃഷ്ടിച്ച് ബദൽ വികസന മാതൃകകൾ വികസിപ്പിച്ച് ഗ്രാമവികസനത്തിന്റെ ചാലകശക്തിയാവുക എന്ന ലക്ഷ്യം വെച്ചാണ് സംഘം രൂപീകൃതമായിട്ടുള്ളത്. പരിസ്ഥിതി,കൃഷി,വിദ്യാഭ്യാസം, ആരോഗ്യം, വനിത, തൊഴിൽ, കലയും സംസ്കാരവും എന്നീ മേഖലകളിലൂന്നിയുള്ളതാണ് പ്രവർത്തനം.
ഗവേഷണാത്മക കാഴ്ചപ്പാടോടെ ഓരോ മേഖലയിലും നവ മാതൃകകൾ സൃഷ്ടിക്കുക, അതിൻറ അടിസ്ഥാനത്തിൽ പദ്ധതികൾ രൂപീകരിച്ച് ത്രിതല പഞ്ചായത്ത്, കേന്ദ്ര കേരള സർക്കാർ എന്നിവിടങ്ങളിൽ സമർപ്പിക്കുക, അവ നടപ്പിലാക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിക്കുക എന്നതിനു മാണ് പ്രഥമ പരിഗണന.
10 വർഷം കൊണ്ട് 100 വർഷത്തെ വളർച്ചയുണ്ടാക്കാൻ കഴിയുന്ന മിയാവാക്കി വന മാതൃകയാണ് ആലൂരിലും പട്ടിത്തറ പുഴയോരത്തും ഉദ്ഘാടനം ചെയ്യപ്പെട്ടത്.പാലക്കാട് ജില്ലാ പഞ്ചായത്ത് പച്ചത്തുരുത്ത് പദ്ധതിയുടെ സഹകരണവും ഇതിനുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.വി.പി.റജീന നിർവഹിച്ചു. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.പി.ബാലൻ അധ്യക്ഷത വഹിച്ചു.ആദ്യ തൈ നടൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനി ബ ടീച്ചർ നിർവഹിച്ചു.
വൈകുന്നേരം പട്ടിത്തറയിൽ പ്രവർത്തനത്തിന് ആശംസകളുമായി മലയാളത്തിന്റെ പ്രിയനടൻ ടി.ജി.രവി എത്തിയത് പ്രവർത്തകരിൽ ആവേശം നിറച്ചു.വി.എം.ബാലൻ മാസ്റ്റർ ആദ്യ തൈ നട്ടു.
ത്രിതല പഞ്ചായത്തുകൾ നടപ്പിലാക്കുന്ന പദ്ധതികൾക്ക് സ്പെരാൻസ യുടെ പിന്തുണ ആവശ്യപ്പെട്ടത് സംഘം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകൾക്കുള്ള അംഗീകാരമായി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കാളികളായി. പകുതിയിലധികം സ്ത്രീകളായിരുന്നു.
സ്പെരാൻസ കോർഡിനേറ്റർ പി.സുനിത്ത് കുമാർ സംഘടനയെ പറ്റി ആമുഖ പ്രഭാഷണം നടത്തി.പ്രസിഡന്റ് വി.എം.രാജീവ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി വി.പി. ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.ഹരിത കേരള മിഷൻ പാലക്കാട് കോർഡിനേറ്റർ വൈ.കല്യാണ കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസിയ അബൂബക്കർ, രാധിക, ആലൂർ മിൽമ പ്രസിഡന്റ് എ പി.ശക്തി, സജിത്ത് ഒരുമ അലൂർ എന്നിവർ ആശംസകൾ നേർന്നു.
