പാലക്കാട് : കേരള മാപ്പിള കലാ അക്കാദമി 20 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആറാമത് ശിൽപശാല പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്ത് ഹാളിൽ വെച്ച് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ ബാബു ഉദ്ഘാടനം ചെയ്തു. അക്കാദമി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് നാസർമേച്ചേരി അധ്യക്ഷത വഹിച്ചു.
കോൽക്കളി എന്ന വിഷയത്തിൽ കേരളത്തിലെ കോൽക്കളി അധ്യാപക സംഘടന ആയ കോൽക്കളി അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരളാ മാപ്പിള കലാ അക്കാദമി ഇശൽ കൂട്ടം മലപ്പുറം ജില്ല പ്രസിഡന്റ്അസ്ഹർ ഗുരുക്കൾ ക്ലാസിന് നേതൃത്വം നൽകി. അക്കാദമി പാലക്കാട് ജില്ലാ പ്രസിഡണ്ട് റഫീഖ് ചളവറ വിഷയാവതരണം നടത്തി. ഇശൽ കൂട്ടം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശിഹാബ് വല്ലപ്പുഴ ദൃശ്യാവിഷ്കാരം നിയന്ത്രിച്ചു. അക്കാദമി ജില്ലാ സെക്രട്ടറി സുഹൈൽ പട്ടാമ്പി അക്കാദമി പാലക്കാട് ജില്ലാ രക്ഷാധികാരി പി.ടി.സലാം കരിങ്കല്ലത്താണി . ഇശൽ കൂട്ടം സംസ്ഥാന ചീഫ് കോ-ഓർഡിനേറ്ററായ നൗഫൽ വല്ലപ്പുഴ അക്കാദമി പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ അക്കാദമി ജോയിൻ സെക്രട്ടറി ശറഫലി ജില്ലാ വൈസ് പ്രസിഡണ്ട് സക്കീർമാരായമംഗലം ഇശൽ കൂട്ടം ജില്ലാ സെക്രട്ടറി ഹനീഫ പുലാക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി എം റഫീഖ് മാസ്റ്റർ സ്വാഗതവും സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി റഷീദ് കുമരനല്ലൂർ നന്ദിയും പറഞ്ഞു.
