ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,577 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,10,63,491 ആയി. 12,179 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,07,50,680 ആയി. നിലവിൽ 1,55,986 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 120 പേർ കൂടി കൊവിഡ് മൂലം മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,56,825 ആയി. രാജ്യത്ത് ഇതു വരെ 1,34,72,643 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു.
