കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ് പോലീസ് പിടിയിലായത്. ഫെബ്രുവരി 7ന് രാത്രി 11.30 ഓടെയാണ് ആർ എ സി 354 വേണാട് ബസ് ആണ് കടത്തി കൊണ്ടുപോയി പരിപള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനുശേഷം പാലക്കാട് എന്നിവിടങ്ങിലായി കറങ്ങി നടക്കുകയായിരുന്ന ടിപ്പർ അനി പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കുടുങ്ങുകയായിരുന്നു. വാഹന ഭ്രമം കൂടിയ നിധിൻ നിരവധി ടിപ്പർ മോഷണങ്ങളിൽ പ്രതി കൂടിയാണ്.
