Asian Metro News

കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു
February 25
09:57 2021

തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ കവിയാണ് വിഷ്ണു നാരായണൻ നമ്പൂതിരി. അസുഖബാധിതനായി ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.

തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2ന് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിക്കുന്നു.

കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌. തിരുവനന്തപുരം തൈക്കാടുള്ള വസതിയിൽ വെച്ചാണ് അന്ത്യം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment