പാലക്കാട് / പട്ടാമ്പി : ധാർമ്മിക യൗവ്വനത്തിന്റെ സമര സാക്ഷ്യം എന്ന പ്രമേയത്തിൽ നടക്കുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി മാട്ടായ യെസ് സ്കൂളിൽ നടന്ന എസ് വൈ എസ് പട്ടാമ്പി സോൺ യൂത്ത് കൗൺസിലിൽ 2020 -21 വർഷത്തേക്കുള്ള പുതിയ സോൺ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എസ് വൈ എസ് പട്ടാമ്പി സോൺ പ്രസിഡണ്ട് അബ്ദുൽ ഹക്കീം ബുഖാരിയുടെ അധ്യക്ഷതയിൽ കൗൺസിൽ കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ കെ സിറാജുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു . എം വി സിദ്ദീഖ് സഖാഫി , എൻ എം സ്വാദിഖ് സഖാഫി, സുലൈമാൻ മുസ്ലിയാർ ചുണ്ടമ്പറ്റ, ഉമർ ഓങ്ങല്ലൂർ, ശരീഫ് ചെർപ്പുളശ്ശേരി സംസാരിച്ചു. എസ് വൈ എസ് പാലക്കാട് ജില്ലാ ഉപാധ്യക്ഷനും പട്ടാമ്പി സോൺ റിട്ടേണിങ് ഓഫീസറുമായ എം എ നാസർ സഖാഫി പള്ളിക്കുന്ന് പുന:സംഘടനക്ക് നേതൃത്വം നൽകി.
ഭാരവാഹികൾ : പ്രസിഡന്റ് : ടി അബ്ദുൽ ഹക്കീം ബുഖാരി ഞാങ്ങാട്ടിരി

, ജനറൽ സെക്രട്ടറി : കെ എസ് ഉമർ അൽ ഹസനി കാരക്കാട്

, ഫിനാൻസ് സെക്രട്ടറി: സയ്യിദ് അബ്ദുൽ ബാസിത് വി മുതുതല

, വൈസ് പ്രസിഡന്റുമാർ : എസ് സിദ്ദീഖ് സഖാഫി വല്ലപ്പുഴ (ദഅവ),പി കെ മുഹമ്മദലി മദനി പൊയിലൂർ(സാന്ത്വനം), വി ടി റിയാസ് കരിമ്പുള്ളി(സാംസ്കാരികം), ടി യു അഹ്മദ് അൽ ബദ്രി (ഓർഗനൈസിംഗ്),തൗഫീഖ് സഖാഫി (ദഅവ),യു എ റഷീദ് അസ്ഹരി(മീഡിയ), വി ടി അൻസാർ കരിമ്പുള്ളി(സാന്ത്വനം), ശക്കീർ കാരക്കാട് (സാമൂഹികം)