കൊട്ടാരക്കര : കൊട്ടാരക്കരയിലെ ഗതാഗത കുരുക്കിന് പരിഹാരം ആയി നിർമ്മിക്കുന്ന സമാന്തര പാതയുടെ നിർമാണത്തിനു മുന്നോടിയായി വസ്തു ഏറ്റെടുക്കലിന്റെ ഭാഗമായി വസ്തുക്കൾ അളന്നു തിരിച്ചു അതിർത്തി നിർണ്ണയിക്കുന്ന പരിപാടി ഇന്ന് നടന്നു.

സ്വകാര്യ വ്യക്തി കൾ ആണ് സ്വമേധയയാണ് വസ്തുക്കൾ റോഡിനായി വിട്ട് കൊടുക്കുന്നത്. ഈ റോഡ് കുലശേഖ നല്ലൂർ എലാ വഴി ആണ് കടന്നു പോകുന്നത്. ചന്ത മുക്കിൽ നിന്നും പുലമൺ പോകുന്നതിനു ഈ റോഡ് വരുന്നതോടെ ജനങ്ങൾക്കു ഉപകാരമാകും. നാട്ടുകാരുടെ സഹായത്തോടെയാണ് മുൻസിപ്പാലിറ്റി പുതിയ റോഡ് നിർമ്മിക്കുന്നത്. ഈ റോഡ് വരുന്നതോടുകൂടി വിപ്ലവകരമായ ഒരു മാറ്റം ആണ് വികസനരംഗത്തു ഉണ്ടാകുന്ന തെന്നു കൊട്ടാരക്കര മുൻസിപ്പൽ ചെയർ മാൻ എ. ഷാജു പറഞ്ഞു. അതിർത്തി നിർണ്ണയ ചടങ്ങിൽ ചെയർമാൻ ഷാജു, വാർഡ് കൗൺസിലർ വനജ രാജീവ്, പ്രേദേശവാസികൾ തുടങ്ങിയവർ ഉണ്ടായിരുന്നു