Asian Metro News

കൊട്ടാരക്കരയിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന സമാന്തര പാതയ്ക്ക് വേണ്ടിയുള്ള വസ്തു ഏറ്റെടുക്കൽ ആരംഭിച്ചു

 Breaking News

February 05
09:07 2021

കൊട്ടാരക്കര : കൊട്ടാരക്കരയിലെ ഗതാഗത കുരുക്കിന് പരിഹാരം ആയി നിർമ്മിക്കുന്ന സമാന്തര പാതയുടെ നിർമാണത്തിനു മുന്നോടിയായി വസ്തു ഏറ്റെടുക്കലിന്റെ ഭാഗമായി വസ്തുക്കൾ അളന്നു തിരിച്ചു അതിർത്തി നിർണ്ണയിക്കുന്ന പരിപാടി ഇന്ന് നടന്നു.

സ്വകാര്യ വ്യക്തി കൾ ആണ് സ്വമേധയയാണ് വസ്തുക്കൾ റോഡിനായി വിട്ട് കൊടുക്കുന്നത്. ഈ റോഡ് കുലശേഖ നല്ലൂർ എലാ വഴി ആണ് കടന്നു പോകുന്നത്. ചന്ത മുക്കിൽ നിന്നും പുലമൺ പോകുന്നതിനു ഈ റോഡ് വരുന്നതോടെ ജനങ്ങൾക്കു ഉപകാരമാകും. നാട്ടുകാരുടെ സഹായത്തോടെയാണ് മുൻസിപ്പാലിറ്റി പുതിയ റോഡ് നിർമ്മിക്കുന്നത്. ഈ റോഡ് വരുന്നതോടുകൂടി വിപ്ലവകരമായ ഒരു മാറ്റം ആണ് വികസനരംഗത്തു ഉണ്ടാകുന്ന തെന്നു കൊട്ടാരക്കര മുൻസിപ്പൽ ചെയർ മാൻ എ. ഷാജു പറഞ്ഞു. അതിർത്തി നിർണ്ണയ ചടങ്ങിൽ ചെയർമാൻ ഷാജു, വാർഡ് കൗൺസിലർ വനജ രാജീവ്‌, പ്രേദേശവാസികൾ തുടങ്ങിയവർ ഉണ്ടായിരുന്നു

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment