ശാസ്താംകോട്ട : 09/10/2012 ൽ ശാസ്താംകോട്ട എക്സ്സൈസ് ഇൻസ്പെക്ടർ ആയിരുന്ന എ. ജോസ് പ്രതാപിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലാണ് മൈനാഗപ്പള്ളി കടപ്പാ മുറിയിൽ കുമ്പള കോളനിയിൽ പനവിള പടിഞ്ഞാറ്റത്തിൽ ശേഖരൻ എന്ന് വിളിക്കുന്ന ചന്ദ്രശേഖരനെ (46) കരുനാഗപ്പള്ളി അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് സിനി എസ് ആർ 10 വർഷം കഠിന തടവിനും 50000 രൂപ പിഴയും വിധിച്ചത് (പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം )
നിരവധി അബ്കാരി /ക്രിമിനൽ കേസുകളിൽ പ്രതിയായ ശേഖരനെ റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന ജോസ് പ്രതാപ് മുൻപ് പല പ്രാവശ്യം മദ്യ കച്ചവടത്തിനു പിടികൂടി റിമാൻഡ് ചെയ്തിരുന്നു. അതിനെ തുടർന്ന് നിരവധി തവണ ജോസ് പ്രതാപിനെ ഫോണിലൂടെ വധ ഭീക്ഷണി മുഴക്കി ഭീകര അന്തരീക്ഷം സൃഷ്ടിച്ചു മദ്യ കച്ചവടം നടത്തുന്നതിനിടെ ആണ് 09/10/2012 ൽ ജോസ് പ്രതാപും സംഘവും രാത്രി 9.45 മാണിയോട് കൂടി ശേഖരൻ താമസിക്കുന്ന വീടിനു സമീപം ഇണ്ടിളയപ്പൻ കാവിന് സമീപം(ശേഖരൻ മിനിബാർ പോലെ മദ്യ കച്ചവടം തന്റെ വീട്ടിൽ നടത്തുന്നതായ രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ) എത്തിയപ്പോൾ ശേഖരനും കൂട്ടാളിയും ചേർന്ന് വടിവാൾ ഉപയോഗിച്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു .
ശാസ്താംകോട്ട പോലീസ് Cr. No.1073/2012 ആയി രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ശാസ്താംകോട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടർ അലക്സ് ബേബി ആണ് അന്വേഷണം നടത്തിയത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ എസ് ബൈജു ആണ് കേസ് നടത്തി പ്രതിക്ക് ശിക്ഷ വാങ്ങി കൊടുത്തത്.IPC 307,332,506(¡¡),324,341,294(b) എന്നീ വകുപ്പുകൾ പ്രകാരം ആണ് പ്രതിയെ കഠിന തടവിനു ശിക്ഷിച്ചത്
