പാലക്കാട് / തൃത്താല : ചാലിശ്ശേരി ജനമൈത്രി പോലീസ് ജനമൈത്രി ബീറ്റ് ഡ്യൂട്ടിയുടെ ഭാഗമായി ഗൃഹസന്ദർശനം പൂർത്തിയാക്കിയ നാഗലശ്ശേരി പഞ്ചായത്തിലെ വാർഡ് 11ൽ ഉൾപ്പെട്ട ആശ്രയ കോളനിയിലെ നിവാസികൾക്ക് ‘ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം സാമൂഹിക ജീവിതത്തിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ’എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ചാലിശ്ശേരി ജനമൈത്രി പോലീസ് എ എസ് ഐ സാജൻ, പതിനൊന്നം വാർഡ് മെമ്പർ ദിനു രാമകൃഷ്ണൻ ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. മുപ്പതോളം കോളനി നിവാസികൾ പങ്കെടുത്തു. കൂടാതെ ചടങ്ങിൽ വെച്ച് കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു.
