കൊട്ടാരക്കര : കേരള വാട്ടർ അതോറിറ്റിയുടെ കൊട്ടാരക്കര പിഎച്ച് സബ്ഡിവിഷൻ പരിധിയിൽ വരുന്ന കുണ്ടറ പദ്ധതിയിലെ വിളക്കുടി മുതൽ കുന്നിക്കോട് വരെയുള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയുടെ ഭാഗമായി കുന്നിക്കോട് ജംഗ്ഷനിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി 19.1.2021 ആരംഭിക്കുന്നതിനാൽ 19.1.2021 മുതൽ 22.1.2021 (നാല് ദിവസം )വരെ കൊട്ടാരക്കര മുനിസിപ്പാലിറ്റി ,മേലില, വെട്ടിക്കവല, വിളക്കുടി, നെടുവത്തൂർ ,എഴുകോൺ, പേരയം,കിഴക്കേകല്ലട എന്നീ പഞ്ചായത്തുകളിൽ ജലവിതരണം ഉണ്ടായിരിക്കുന്നതല്ല എന്നുള്ള വിവരം കൊട്ടാരക്കര അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിക്കുന്നു
