Asian Metro News

പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

 Breaking News
  • സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം ജിദ്ദ: റിയാദില്‍ നിന്നു ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്സുമാര്‍. മരിച്ച...
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...

പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി
January 16
12:53 2021

കൊട്ടാരക്കര : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ചവരെയും,മെഡിക്കൽ -എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകളിലും മറ്റ് പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലും മെരിറ്റിൽ അഡ്മിൻ നേടിയ സംഘടനാംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി.കൊട്ടാരക്കര വനിതാ സെൽ കോൺഫ്രൻസ് ഹാളിൽ വച്ച് നടന്ന പ്രതിഭാ സംഗമവും,വിദ്യാഭ്യാസ അവാർഡ് വിതരണവും കൊട്ടാരക്കര എംഎൽഎ അഡ്വക്കേറ്റ് പി. അയിഷാപോറ്റി നിർവഹിച്ചു. എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയ 13 കുട്ടികളും പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ 9 കുട്ടികളും കൂടാതെ പ്രൊഫഷണൽ ഡിഗ്രി കോഴ്സിന് അഡ്മിൻ ലഭിച്ചവർ ഉൾപ്പെടെ ഉള്ളവർ അനുമോദനങ്ങൾ ഏറ്റുവാങ്ങി. തികച്ചും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തിയ അനുമോദന ചടങ്ങിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ പി എസ് മുഖ്യ അതിഥിയായി പങ്കെടുത്തു.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.കെ പൃഥ്വിരാജ്,പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എസ്.സലിം,കെ.സുനി എന്നിവരും, ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്
എ.അശോകൻ, ഡി സി ആർ ബി.ഡി വൈ എസ് പി എഫ്. സിനി ഡെന്നിസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബി.വിനോദ്, കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ, കേരള പോലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജോയിൻ സെക്രട്ടറി പി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രതിഭകളെ അനുമോദിച്ചു സംസാരിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ പ്രസിഡണ്ട് എം. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഭാ സംഗമത്തിൽ ജില്ലാ സെക്രട്ടറി കെ. ഉണ്ണികൃഷ്ണപിള്ള സ്വാഗതവും ജില്ലാ ട്രഷറർ സാജു.ആർ.എൽ നന്ദിയും പറഞ്ഞു

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment