കൊട്ടാരക്കര : ആനക്കോട്ടൂർ പുത്തൂർ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ആരവം കലാ കായികആനക്കോട്ടൂർ സാംസ്കാരിക വേദി കെ എസ് ആർ റ്റി സി യിലെ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി. കൊവിഡ് വ്യാപനംമൂലം നിർത്തിവച്ചിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ മുഴുവൻ സർവ്വീസുകളും പുനരാരംഭിച്ചിട്ടും ആനക്കോട്ടൂർ പുത്തൂർ റൂട്ടിൽ സർവ്വീസുകൾ പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ വളരെ സാധാരണക്കാരായ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിന് അടിയന്തിരമായി സർവ്വീസുകൾ പുനരാരംഭിക്കണമെന്ന് ആരവം കലാ കായിക സാംസ്ക്കാരിക വേദിയ്ക്കു വേണ്ടി പ്രസിഡൻ്റ് മനോജ് മോഹൻ,
സെക്രട്ടറി വിഷ്ണു വിജയൻ ,ട്രഷറർ ബിജു വി, രക്ഷാധികാരി രമേശ് കുമാർ, വൈസ് പ്രസിഡൻ്റ് രാഹുൽ എം, കമ്മറ്റി അംഗം ദിനേശ് കെ കൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
