കൊല്ലം : ലോകസമാധാനം, രാജ്യങ്ങളുടെ ഐക്യത, മനുഷ്യ ജീവ സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കൊല്ലത്തുനിന്നാരംഭിച്ച അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനസേഷൻ (ഇപ്ലോ (IPLO) യു എ ഇ (UAE)ചാപ്റ്റർ പ്രസിഡന്റ് ആയി ബിജു പാറപ്പുറത്തെയും സെക്രട്ടറിയായി പനയം രാംകുമാർ പിള്ളയെയും തിരഞ്ഞെടുത്തു.
ട്രഷറർ ആയി റഷീദ് വെന്നിയൂറിനെയും വൈസ് പ്രസിഡന്റ് ആയി അഭിലാഷ് നളിനാക്ഷനെയും, ജോയിന്റ് സെക്രട്ടറിയായി അനിമോൻ അൽഫോൺസിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
യു എ ഈ ചാപ്റ്റർ കോർഡിനേറ്റർ ആയ മിനീഷ്യസ് ബെർണാർഡിനെ ഇന്റർനാഷണൽ യൂത്ത് മിനിസ്ട്രി കോർഡിനേറ്റർ ആയും, ചാരിറ്റി & ടോളറൻസ് മിനിസ്ട്രി കോർഡിനേറ്റർ ഷുഹൈബ് പള്ളിക്കലിനെ ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു. ലിൻസി സാംസനെ വനിതാ കോർഡിനേറ്ററായും, സജി എസ് പിള്ളയെ കൾച്ചർ &ആർട്സ് കോർഡിനേറ്ററായും ജോമേഷ് ജോണിനെ ഇപ്ലോ എഴുത്തുപുര കോർഡിനേറ്ററായും യു എ ഈ ചാപ്റ്റർ മീറ്റിങ്ങിൽ തിരഞ്ഞെടുത്തു .
