ന്യൂഡല്‍ഹി : നേപ്പാള്‍ വിദേശകാര്യമന്ത്രി ഗ്യാവാലിയും കേന്ദ്രമന്ത്രി എസ്. ജയശങ്കറും തമ്മില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളുമായുള്ള നിരവധി മേഖലകളിലെ സഹകരണം ഉറപ്പു വരുത്തലാണ് ലക്ഷ്യമെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ഗ്യാവാലി ഇന്ത്യയിലെത്തിയത്. അതിര്‍ത്തി വിഷയങ്ങളിലെ അസ്വസ്ഥതകള്‍ക്ക് ശേഷം ആദ്യമായാണ് നേപ്പാളിലെ ഒരു മുതിര്‍ന്ന നേതാവ് ഇന്ത്യയിലെത്തുന്നത്.
നവംബറില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്ധന് നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. ഗ്യാവലിയ്ക്കൊപ്പം വിദേശകാര്യ സെക്രട്ടറിയും, ആരോഗ്യ സെക്രട്ടറിയും ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. കോവിഡ് വാക്സിന് ലഭ്യമാക്കുന്നത് സംബന്ധിച്ച് ആരോഗ്യസെക്രട്ടറി അധികൃതരുമായി ചര്‍ച്ച നടത്തും. നിലവില്‍ വാക്സിനായി നേപ്പാള്‍ ഇന്ത്യയെയും ചൈനയെയും സമീപിച്ചിട്ടുണ്ട്.