ഡിജിറ്റൽ സ്വപ്നങ്ങളുമായി ബജറ്റ്: എല്ലാ വീടുകളിലും ലാപ്ടോപ്പ് ഉറപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൂര്‍ണമായി ഡിജിറ്റല്‍വത്കരിക്കാനുള്ള തീരുമാനങ്ങളുമായി ബജറ്റ് പ്രഖ്യാപനം. അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപിച്ചു. സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ വീടുകളിലും ഒരു ലാപ്പ്ടോപ്പ് എങ്കിലും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തും. ഇതിനായി ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്പ്ടോപ്പ് വിതരണ പരിപാടി കൂടുതല്‍ വിപുലവും ഉദാരവുമാക്കും. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ അന്ത്യോദയാ വീടുകള്‍ എന്നിവര്‍ക്ക് പകുതി വിലക്കും മറ്റ് ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് 25 ശതമാനം സബ്സിഡിയിലും ലാപ്പ്ടോപ്പ് നല്‍കും. ബാക്കി തുക കെ എസ് എഫ് ഇ മൈക്രോ ചിട്ടി വഴി 3 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. കുടുംബശ്രീ വഴി കെ എസ് എഫ് ഇ മൈക്രോ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലാപ്പ്ടോപ്പ് ലഭിക്കും. ഇതിനു വേണ്ട പലിശ സര്‍ക്കാര്‍ നല്‍കും.
കൊവിഡ് മഹാമരി തൊഴില്‍ഘടനയെ അടിമുടി പൊളിച്ചെഴുതിയെന്ന് ധനമന്ത്രി പറഞ്ഞു. വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അരിയിച്ചു. കമ്ബനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment