ന്യൂഡൽഹി : കോവിഡ് വാക്സിന് ലഭിച്ചു കഴിഞ്ഞാലും ജാഗ്രത കൈവിടരുതെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്കോട്ടിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങുകള്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
വാക്സിന് ലഭിച്ചു കഴിഞ്ഞാലും നിലവിലെ പ്രതിരോധ നടപടികളില്‍ ഒരു വിട്ടുവീഴ്ചയും കാട്ടരുത്. കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കണമെന്നാണ് അദ്ദേഹം അറിയിച്ചത്. രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന കാര്യവും പ്രധാനമന്ത്രി പ്രത്യേകം ഓര്‍മ്മപ്പെടുത്തിയിരുന്നു.