ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഫീസ് ഇരട്ടിപ്പിച്ചു. 500 രൂപയില്‍ നിന്നും 1000 ആക്കി ഫീസ് ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ കാര്‍ഡിനുള്ള തുകയും സര്‍വീസ് നിരക്കും അടക്കം 260 രൂപയും നല്‍കണം. ഇനിമുതല്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കാന്‍ 1260 രൂപയോളം ചെലവു വരും.
പല കാരണങ്ങളാല്‍ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിനായി അപേക്ഷിക്കാറുണ്ട്. അതേസമയം സ്മാര്ട്ട്കാര്ഡിനായി അപേക്ഷകരില്‍നിന്ന് 200 രൂപവീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാര്‍ഡാണ് നല്‍കുന്നത്. .