നടുവണ്ണൂര്‍: നടുവണ്ണൂരില്‍ സത്യപ്രതിഞ്ജാ ചടങ്ങില്‍ മുതിര്‍ന്ന അംഗം സി.പി.എമ്മിലെ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തില്ല. ആദ്യം സത്യവാചകം ചൊല്ലി അധികാരമേറ്റ ആറാം വാര്‍ഡില്‍ നിന്നും ജയിച്ച കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗം സദാനന്ദന് പാറക്കലാണ് മറ്റുള്ള അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
എന്നാല്‍ ഏഴാം വാര്‍ഡ് അംഗം സി.പി.എമ്മിലെ ടി.സി.സുരേന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. കോവിഡ് സ്പഷ്യല്‍ ബാലറ്റ് പേപ്പറില്‍ ക്രിതൃമം നടത്തി എന്ന് യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്ന വാര്‍ഡാണിത്. തുടര്‍ന്നു ടി.പി.ദാമോദരനാണ് ഏഴാം വാര്‍ഡ് അംഗം ടി.സി.സുരേന്ദ്രന് മാസ്റ്റര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഏഴാം വാര്‍ഡില്‍ ക്വാറന്റയിനിലായ സമ്മതിദായകരുടെ വോട്ടുകളില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് സത്യപ്രതിഞ്ജാ ദിവസം യു.ഡി.എഫ് കരിദിനമായി ആചരിച്ചു.