കോട്ടയം: ഫലം പുറത്ത് വരുമ്പോൾ കോട്ടയത്ത് എല്‍.ഡി.എഫിന് പൂര്‍ണ ആധിപത്യം, ജോസ് കെ മാണിയുടെ മുന്നണിമാറ്റം കോട്ടയത്ത് നിര്‍ണായകമായി. ബ്ലോക് പഞ്ചായത്തില്‍ ലീഡ് പുറത്ത് വന്നപ്പോള്‍ 8 സീറ്റുകളില്‍ എല്‍ഡിഎഫും 3 സീറ്റുകളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തില്‍ 14 സീറ്റുകളില്‍ എല്‍ഡിഎഫും 5 സീറ്റുകളില്‍ യുഡിഎഫുമാണ്. ഗ്രാമ പഞ്ചായത്തില്‍ 36 സീറ്റുകളില്‍ എല്‍ഡിഎഫും 25 സീറ്റുകളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. മുനിസിപാലിറ്റിയില്‍ 3 സീറ്റുകളില്‍ യുഡിഎഫും 2 സീറ്റുകളില്‍ എല്‍ഡിഎഫുമാണ് ജയിച്ചത്.
