പാലക്കാട് : പാലക്കാട് നഗരസഭയുടെ ഭരണം ബിജെപി നിലനിര്‍ത്തി . നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തിലേറുകയായിരുന്നു.
ഇത്തവണ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലേറുന്നത്. ഒറ്റപ്പാലം നഗരസഭയില്‍ ബിജെപി ഏഴ് ഇടങ്ങളില്‍ മുന്നിലാണ്. മണ്ണാര്‍ക്കാട് നഗരസഭയില്‍ ബിജെപി ഒരിടത്ത് മേല്‍ക്കൈ നേടി. ഇവിടെ 11 വാര്‍ഡുകളാണ് എണ്ണിയത്.
യുഡിഎഫിന് ആറ്, എൽ ഡി എഫിന് 3 സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് ഇവിടെ നിലവിലെ കക്ഷിനില. പറളി പഞ്ചായത്തില്‍ എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ബിജെപി ഭരണം പിടിക്കാന്‍ ലക്ഷ്യമിടുന്ന പഞ്ചായത്തുകളില്‍ ഒന്നാണിത്.