തദ്ദേശതെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് മണിക്കൂറുകൾ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 37.27 ആയി. കാസര്‍ഗോഡ് – 35. 7, കണ്ണൂര്‍ -36.29, കോഴിക്കോട് – 36. 02, മലപ്പുറം – 36.62 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള പോളിംഗ് ശതമാനമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആദ്യരണ്ടു ഘട്ടത്തേക്കാളും മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിംഗിനിടെ ബൂത്തിന് മുൻപിൽ സംഘര്‍ഷം ഉണ്ടായി. എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറ അഹമ്മദിന് പരിക്കേറ്റു.സ്ഥലത്ത് പൊലീസ് ലാത്തിവീശി.
