Asian Metro News

ഉപവാസം, രാജ്യമാകെ പ്രതിഷേധം; ജാമിയ വിദ്യാർഥിനികളെ തിരിച്ചയച്ച് കർഷകർ

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

ഉപവാസം, രാജ്യമാകെ പ്രതിഷേധം; ജാമിയ വിദ്യാർഥിനികളെ തിരിച്ചയച്ച് കർഷകർ

ഉപവാസം, രാജ്യമാകെ പ്രതിഷേധം; ജാമിയ വിദ്യാർഥിനികളെ തിരിച്ചയച്ച് കർഷകർ
December 14
07:30 2020

ന്യൂഡൽഹി : കേന്ദ്ര നിയമങ്ങൾക്കെതിരായ കർഷക സമരം നിർണായക ഘട്ടത്തിലേക്ക്. കർഷക നേതാക്കളുടെ ഏകദിന നിരാഹാര സമരം ഉൾപ്പെടെ ഇന്നു മുതൽ പ്രക്ഷോഭം കൂടുതൽ രൂക്ഷമാകും. മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിൽ ഇന്നു നടക്കുന്ന നിരാഹാര സമരത്തോടെ കർഷക സമരത്തിന്റെ മുന്നണിപ്പോരാളികളായി മാറാനുള്ള നീക്കത്തിലാണ് ഡൽഹിയിലെ ഭരണകക്ഷിയായ എഎപി. ഡൽഹിയുടെ അതിർത്തികളിലെ സമരകേന്ദ്രങ്ങളിൽ കർഷക നേതാക്കൾ ഉപവാസമിരിക്കുമ്പോൾ രാജ്യമെമ്പാടും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.

സമരത്തിനു ഡൽഹിയിലേക്ക് എത്തുന്ന കർഷകരെ പൊലീസ് തടയുകയാണെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. ഇന്നലെ രാജസ്ഥാനിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട സമരക്കാരെ ഹരിയാന- രാജസ്ഥാൻ അതിർത്തിയിൽ തന്നെ തടഞ്ഞത് ഇതിനു തെളിവാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു.
സമരം പൊളിക്കാൻ ചില സംഘടനകളെ കൂട്ടുപിടിച്ച് കേന്ദ്ര സർക്കാർ ഗൂഢതന്ത്രങ്ങൾ നടപ്പാക്കുകയാണെന്ന് കർഷക നേതാവ് ഗുർണാം സിങ് ആരോപിച്ചു. ഇത്തരം സംഘടനകൾ സമരമുന്നണിയുടെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കർഷക സംഘടനകൾ നിലപാടു കടുപ്പിച്ചതോടെ കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. സംസ്ഥാന പൊലീസിനെ കൂടാതെ അർധസൈനിക വിഭാഗങ്ങളെയും ദ്രുതകർമ സേനയെയും അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പല സ്ഥലത്തും കോൺക്രീറ്റ് ബാരിക്കേഡുകൾ നിരത്തുകയും ചെയ്തു. കർഷകർ കൂട്ടമായി ഡൽഹി അതിർത്തിയിലേക്ക് എത്തുന്നത് തടയാനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.


ജാമിയ വിദ്യാർഥിനികളെ തിരിച്ചയച്ച് കർഷകർ

ന്യൂഡൽഹി : കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ ജാമിയ സർവകലാശാല വിദ്യാർഥികളെ സമരക്കാർ തന്നെ മടക്കിയയച്ചു. ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപുരിലുള്ള സമരകേന്ദ്രത്തിലാണ് ജാമിയയിലെ 5 പെൺകുട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്. എന്നാൽ ഇവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായി സമരക്കാരിൽ ഒരാളായ അർജുൻ പറഞ്ഞു.

കർഷകർ വിദ്യാർഥികളുടെ സാന്നിധ്യത്തെ എതിർത്തത് നേരിയ ബഹളം സൃഷ്ടിച്ചെങ്കിലും പൊലീസ് ഇടപെട്ടതോടെ സ്ഥിതി ശാന്തമായി. ഇതിനു പിന്നാലെ വിദ്യാർഥികൾ സമരകേന്ദ്രത്തിൽ നിന്നു മട‍ങ്ങി. സമരത്തിൽ മറ്റു തരത്തിലുള്ള ഇടപെടലുകൾ വേണ്ടെന്ന നിലപാടു കാരണമാണ് വിദ്യാർഥികളെ തിരിച്ചയച്ചതെന്ന് കർഷകർ വ്യക്തമാക്കി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment