കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്. കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പുതിയ നിയമപരിഷ്കാരം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം രാജ്യത്ത് കര്‍ഷക പ്രതിഷേധങ്ങള്‍ ദിനംപ്രതി ആളിക്കത്തുകയാണ്. തലസ്ഥാന നഗരിയില്‍ കര്‍ഷക സമരം 16 ആം ദിവസത്തിലേക്ക് കടന്നിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് കൃഷിമന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്കിയ കാര്യങ്ങളില്‍ കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തണമെന്നും സമരത്തില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ നിയമങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകള്‍ക്കും മറുപടി നല്കാന് സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.