Asian Metro News

കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീംകോടതിയിലേക്ക്‌

 Breaking News
  • കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹൻ എന്നിവർ മക്കളും, വിനു മോഹൻ ചെറുമകനുമാണ്...
  • പനവേലിയിൽ വാഹനാപകടം : ബൈക്ക് യാത്രികൻ മരണപ്പെട്ടു കൊട്ടാരക്കര : പനവേലിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളക്കട കിഴക്ക് ചരുവിളയിൽ (ചെമ്പോലിൽ) ലിബിൻ തോമസ് (28) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടാരക്കരയ്ക്ക് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ലിബിനെ...
  • വാഹന മോഷണം: പ്രതികൾ പിടിയിൽ എഴുകോൺ : തമിഴ്നാട് ചെന്നൈ സരാജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന ഹമഹ ബൈക്ക് മോഷണം ചെയ്തെടുത്ത കേസിലെ പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി...
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....

കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീംകോടതിയിലേക്ക്‌

കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീംകോടതിയിലേക്ക്‌
December 11
10:44 2020

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്. കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പുതിയ നിയമപരിഷ്കാരം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം രാജ്യത്ത് കര്‍ഷക പ്രതിഷേധങ്ങള്‍ ദിനംപ്രതി ആളിക്കത്തുകയാണ്. തലസ്‌ഥാന നഗരിയില്‍ കര്‍ഷക സമരം 16 ആം ദിവസത്തിലേക്ക് കടന്നിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ കൃഷിമന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയ കാര്യങ്ങളില്‍ കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തണമെന്നും സമരത്തില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ നിയമങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകള്‍ക്കും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment