തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ് നടന്നു.
വോട്ടെടുപ്പ് ഉച്ച കഴിയുമ്പോൾ 61 ശതമാനത്തോളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ മുതല്പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ പലയിടത്തും നീണ്ട നിരയാണുള്ളത്. വെയിലിനെ പോലും വക വെയ്ക്കാതെയാണ് പലയിടത്തും വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുന്നത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (64.55%). തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് (57.99%).
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും. രാവിലെ 7 മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിംഗ്.