ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 മുതല്‍ . നഗരത്തിലുടനീളം വന്‍ ഷോപ്പിങ് അനുഭവമായിരിക്കും സന്ദര്‍ശകരെ കാത്തിരിക്കുന്നത്. 3500-ലേറെ ഔട്ട്ലെറ്റുകളില് 25 മുതല്‍ 75 ശതമാനം വരെ വിലക്കിഴിവുണ്ടാകും. ഡി.എസ്.എഫിനോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും, ഷോപ്പിങ് മാളുകളിലും ആവശ്യമായ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കും.
വിവിധ വിനോദപരിപാടികള്‍, റീട്ടെയില്‍ പ്രൊമോഷനുകള്‍, സംഗീതപരിപാടികള്‍ എന്നിവയോടൊപ്പം തന്നെ മികച്ച ഷോപ്പിങ് അനുഭവവും ഇത്തവണ ഡി.എസ്.എഫിലുണ്ടാകും. ദുബായ് ടൂറിസം വകുപ്പിന് കീഴില്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റാണ് സംഘാടകര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഫ്.ആന്‍ഡ് ബി ഔട്ട്ലെറ്റ്, ഹോട്ടല്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദുബായ് മുനിസിപ്പാലിറ്റി, സാമ്പത്തിക വികസന വകുപ്പ്, ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ് വകുപ്പ് സംയുക്തമായി ദുബായ് അഷ്വേഡ് സ്റ്റാമ്പ് നല്കി വരുന്നുണ്ട്.