ചടയമംഗലം : ഇളമാട് കാരാളികോണം അബീസ് മൻസിലിൽ സലിം മകൻ അബീസ് (29)നെ കത്തി ഉപയോഗിച്ച് കുത്തിയും വെട്ടിയും മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഇളമാട് കാരാളികോണം ഇലവുംമൂട് എന്ന സ്ഥലത്ത് മേവറത്ത് വീട്ടിൽ അബ്ദുൽസലാം മകൻ ഷംനാദ് (26) നെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ ടിപ്പർ ലോറി ഓടുന്നതിനെ കുറിച്ചുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്
