തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് ലേബൽ ക്രമീകരിക്കുന്ന കമ്മീഷനിംഗ് തുടങ്ങി

വയനാട് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് ലേബല്‍ ക്രമീകരിക്കുന്ന കമ്മീഷനിംഗ് തുടങ്ങി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ കമ്മീഷനിംഗാണ് ശനിയാഴ്ച നടന്നത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂള്‍, ബത്തേരി അസംപ്ഷന്‍ ഹൈസ്കൂള്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, പനമരം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് കമ്മീഷനിംഗ് നടന്നത്.
കല്‍പ്പറ്റ നഗരസഭയിലെ കമ്മീഷനിംഗ് ഇന്ന് (തിങ്കള്‍) രാവിലെ 10.30 മുതല്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്കൂളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെത് 9 മുതല്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്ക്കൂളിലും മാനന്തവാടി നാഗരസഭയുടേത് 10.30 മുതല്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലും നടക്കും.
കോവിഡ് പോസിറ്റീവായര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം സ്പെഷല്‍ പോളിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. വ്യക്തി സുരക്ഷാ കിറ്റ് ഉള്‍പ്പെടെ ധരിച്ചാണ് പ്രത്യേക പോളിംഗ് ഓഫീസര്‍മാരും പോളിംഗ് അസിസ്റ്റന്റുമാരും പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വീടുകളിലെത്തി തപാല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നത്. ജോലി കഴിഞ്ഞ ശേഷം ഓരോ ദിവസവും പി.പി.ഇ കിറ്റുകള്‍ സുരക്ഷിതമായി ഒഴിവാക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളുടെ സഹായത്തോടെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment