ജാഫ്ന : ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റ്. ജാഫ്ന മേഖലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വാര്‍ത്താവിനിമയ ബന്ധങ്ങളില്‍ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇതിനിടെ ജാഫ്നയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാതായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൊളംബോ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇടവിട്ടുള്ള മഴയും നേരിയ കാറ്റും മാത്രമാണ് ഇപ്പോഴുള്ളത്.
