തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടന്ന് നിയമോപദേശം. ബാര്‍ കോഴ ആരോപണം ഉയര്‍ന്ന സമയത്ത് ചെന്നിത്തല മന്ത്രിയല്ലാത്തതിനാല്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്നും സ്പീക്കറുടെ അനുമതി മാത്രം മതിയാകും. ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇതുവരെ വിജിലന്‍സ് പ്രാഥമികാന്വേഷണത്തിനുളള ഫയല്‍ ആഭ്യന്തരവകുപ്പ് രാജ്ഭവനിലേക്ക് അയച്ചിരുന്നില്ല. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ സ്പീക്കറെയും ബാര്‍ കോഴയില്‍ ആരോപണ വിധേയരായ വി.എസ് ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെയുളള അന്വേഷണത്തിന് ഗവര്‍ണറെയും സമീപിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. ചെന്നിത്തലയുടെ കാര്യത്തിലും ഗവര്‍ണറെ സമീപിക്കണം എന്ന് ചില ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് നിയമോപദേശം തേടിയത്. അനുകൂലമായി നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന ഫയല്‍ രാജ്ഭവനില്‍ ഇന്ന് തന്നെ കൈമാറും.
