നിയന്ത്ര രേഖയിൽ പാക് വെടിവെപ്പ്; രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

November 27
11:20
2020
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ജവാന്മാര്ക്ക് വീര മൃത്യു. രജൗരി ജില്ലയിലെ സുന്ദര്‍ബാനി പ്രദേശത്താണ് വെടിവെയ്പ്പുണ്ടായത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്ബീര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.

പാക് സൈന്യം കരാര്‍ ലംഘിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ച് ഉചിതമായ മറുപടി നല്‍കിയതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പൂഞ്ചിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് വെടിവച്ചിരുന്നു. ഈ ആക്രമണത്തിലും ഒരു സൈനികന് വീരമൃത്യു സംഭവിച്ചു. വെടിവെയ്പ്പില്‍ ഒരു പ്രദേശവാസിയായ സാധാരണക്കാരനും പരിക്കേറ്റിരുന്നു.
There are no comments at the moment, do you want to add one?
Write a comment