പാലക്കാട് : തൃത്താല പഞ്ചായത്ത് ഭരണസമിതി നവമ്പർ നവംബർ 30 വരെ അധികാരത്തിൽ തുടരും. അഞ്ചുവർഷ കാലാവധി പൂർത്തിയാകാത്തതിനാലാണ് നിലവിലുള്ള എൽ.ഡി.എഫ്. ഭരണസമിതി ഈമാസം അവസാനംവരെ തുടരുന്നത്.2000-ത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിനെത്തുടർന്ന് ഒരുമാസം വൈകിയായിരുന്നു തൃത്താല പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നത്. തുടർന്നുള്ള ഓരോ തിരഞ്ഞെടുപ്പുകൾക്കു ശേഷവും ഒരുമാസം വൈകിയാണ് പുതിയ ഭരണസമിതി അധികാരമേറ്റിരുന്നത്. എൽ.ഡി.എഫിലെ എ. കൃഷ്ണകുമാർ പ്രസിഡന്റായുള്ള നിലവിലെ ഭരണസമിതി 2015 ഡിസംബർ ഒന്നിനാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഇതേത്തുടർന്നാണ് ജില്ലയിലെ മറ്റ് ഭരണസമിതികൾക്കൊപ്പം തൃത്താല പഞ്ചായത്ത് ഭരണസമിതി പടിയിറങ്ങാതിരുന്നത്.
