ഭുവനേശ്വര്‍: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. വോട്ടെടുപ്പ് നടക്കുന്ന ബിഹാറില്‍ മാത്രമല്ല ബിജെപി സൗജന്യ വാക്സിന് പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെ ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്, മധ്യപ്രദേശ്, ആസാം തുടങ്ങിയ സര്‍ക്കാരുകള്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
