പാലക്കാട് : തൃത്താല കപ്പൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് ഗാന്ധി മൈതാനം വ്യവസായ പാർക്ക് ചങ്ങാരാവിൽ അമ്പലം റോഡ് കുന്നിൽ ചെരുവിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന മുപ്പതോളം കുടുംബങ്ങൾ സഞ്ചാര പാത നഷ്ടപ്പെടുകയും കിട്ടിയിരുന്ന കുടിവെള്ളം പഞ്ചായത്ത് അധികൃതർ നിർത്തലാക്കിയത്തിലും തീരാദുരിതത്തിൽ. വെള്ളം ലഭിച്ചിരുന്ന പൈപ്പുകൾ ഊരി എടുക്കുകയും വിവിധ തരം കമ്പനികൾക്ക് വിട്ട് നൽകി പ്രദേശ വാസികൾക്ക് വളരെ വീതി കുറവുള്ള വഴിയാനുള്ളത് .പക്ഷേ പഞ്ചായത്ത് നൽകിയിട്ടുള്ള ഈ വഴിയിലൂടെ ഒരു ഓട്ടോ മാത്രമേ ചെല്ലാൻ കഴിയുള്ളൂ . കിട്ടിയിരുന്നകുടിവെള്ളം നിർത്തലാക്കിയത് കൊണ്ട് ഇപ്പോൾ പ്രദേശവാസികളായ സ്വകാര്യ വ്യക്തികളുടെ കിണറിൽ നിന്നാണ് 3 കൊല്ലങ്ങൾ ആയി വെള്ളം ഉപയോഗിക്കുന്നത്.വേനൽ കാലത്ത് ഈ കിണറുകൾ വറ്റുന്ന അവസ്ഥയിലാണ്.നിരവധി വൃദ്ധരും കണ്ണ് കാണാതെ ഒരു കുടുംബത്തിൽ പെട്ട 3 സ്ത്രീകളും ഉൾപ്പെടെ 30 കുടുംബങ്ങൾ പതിറ്റാണ്ടുകളായി താമസിച്ചു വരുകയാണ്.ഈ പ്രദേശ വാസികൾ നിരന്തരം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ നേരിൽ കാണുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.വകുപ്പുതല നടപടികൾ ഒന്നും തന്നെ സ്വീകരികാതത്തിനാൽ യാത്ര സൗകര്യം, അത്യാവശ്യ കുടിവെള്ള പ്രശ്നം ഇവ ലഭിക്കുന്നതിന് പ്രധിഷേധ മാർഗമായി വരുന്ന തിരഞ്ഞെടുപ്പിൽ ഒരു രാക്ഷ്ട്രീയ പാർട്ടികൾക്കും വോട്ട് ചെയ്യാതെ ബഹിഷ്കരിച്ചു വിവിധ സമര പരിപാടികൾ ആയി മുന്നോട്ട് പോവാൻ തീരുമാനിച്ചതായി ആക്ഷൻ കൗൺസിൽ സെക്രട്ടറി മൊഴിയത്ത് ഉണ്ണികൃഷ്ണൻ (9447623656)അറിയിച്ചു.
