വാഷിംങ്ടണ്‍ : ഇന്ത്യയിലെ വായു മലിനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളി ജോ ബൈഡനുമായി നടക്കുന്ന സംവാദത്തിനിടെയാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ പരാമര്‍ശം നടത്തിയത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ സംവാദത്തിനിടെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു.
‘ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു മലിനമാണ്’ എന്നാണ് സംവാദത്തില്‍ ട്രംപ് പറഞ്ഞത്. പാരീസ് ഉടമ്ബടി ഒരിക്കലും നീതിപരമായിരുന്നില്ല. മാത്രമല്ല, കോടിക്കണക്കിന് ഡോളര്‍ നഷ്ടം വരുത്തുന്നതായിരുന്നു അത്. അതുകൊണ്ടാണ് അതില്‍ നിന്ന് പിന്മാറിയത് എന്നും സംവാദത്തിനിടെ ട്രംപ് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് തൊഴിലുകളുടേയും ആയിരക്കണക്കിന് കമ്ബനികളുടേയും കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും ഞാന്‍ ഒരുക്കമായിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.