ശൂരനാട് : ശൂരനാട് നടുവിൽ മുറിയിൽ വില്ലാടസ്വാമിക്ഷേത്രത്തിലെ വഞ്ചി കഴിഞ്ഞ ജൂലൈയിൽ ( 22.07.2020 ) രാത്രി 01 മണിക്ക് കുത്തിത്തുറന്ന് നേർച്ച പണം മോഷ്ടിച്ചെടുത്ത കേസിലെ പ്രതി പത്തനം തിട്ട പള്ളിക്കൽ വില്ലേജിൽ ചെറുകുന്നം മുറിയിൽ ചെറുകുന്നം ജംക്ഷനിൽ തിരങ്കാലയിൽ രാജൻ മകൻ സുനിൽ (27)നെ ശൂരനാട് സി.ഐ.ഫിറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ടിയാൻ പത്തനംതിട്ട ജില്ലയിലെ സമാന സ്വഭാവമുള്ള നിരവധി കേസുകളിലെ പ്രതിയാണ്.
