കൊട്ടാരക്കര : സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പെൻഷൻ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കുക, ആയിരത്തോളം വരുന്ന ഒഴിഞ്ഞുകിടക്കുന്ന പ്രഥമാദ്ധ്യാപക തസ്തികകളിൽ ഉടൻ നിയമനം നടത്തുക ,അഞ്ച് വർഷമായിട്ടും നിയമനാഗീകാരo ലഭിക്കാതെ സ്കൂളുകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, ദേശീയ വിദ്യാഭ്യാസനയം 2020ലെ പ്രതിലോമ നിർദ്ദേശങ്ങൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലാ ആഫീസിനു മുന്നിൽ ധർണ നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ പാപ്പച്ചൻ ധർണ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് നിധീഷ്. റ്റി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പി.എ സജിമോൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ P. S മനോജ്, J. K നന്ദകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി C. ബൈജു വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ആറ്റുവാശ്ശേരി തുളസീധരൻ ,ബിജുമോൻ C.P, വിജേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു
