പത്തനാപുരം : ടി വി യിൽ നിന്ന് ഷോക്കേറ്റ് പത്തനാപുരം ഇടത്തറ കൊട്ടന്തറപ്പാവിളയിൽ സജികുമാറിന്റെ മകൾ സാവന്ന (12) ആണ് മരണപ്പെട്ടത്. പത്തനാപുരം മൗണ്ട് താബോർ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. അബോധാവസ്ഥയിൽ വീടിനുള്ളിൽ കണ്ടെത്തിയ കുട്ടിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പരിശോധനാഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ. കൂടൽ പൊലീസ് കേസെടുത്തു. മാതാവ് : റീന
